മരണപ്പെട്ട വ്യക്തിയുടെ ബാങ്ക് നിക്ഷേപം നോമിനിയായി പേര് നൽകിയ വ്യക്തിക്ക് ലഭിക്കാൻ എന്താണ് നടപടിക്രമങ്ങൾ ?






1949 ലെ ബാങ്കിങ്ങ് റെഗുലേഷൻ നിയമത്തിലെ 45 ZA മുതൽ 45 ZF വരെയുള്ള വകുപ്പുകളിലും1985 ലെ ബാങ്കിങ്ങ് കമ്പനീസ്(നോമിനേഷൻ) ചട്ടങ്ങളിലുമാണ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട നോമിനേഷനുകളുടെ വ്യവസ്ഥകൾ പ്രതിപാദിക്കുന്നത്.

നിക്ഷേപകന്റെ മരണ സർട്ടിഫിക്കറ്റും, നോമിനിയെ തിരിച്ചറിയുന്നതിനുള്ള രേഖകളും നോമിനിയുടെ ബാങ്ക് അക്കൗണ്ട് രേഖകളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ക്ളയിം സെറ്റിൽമെന്റിനായി ബാങ്കിൽ നല്കണം. നിയനുസൃത അവകാശികളുടെ ലെറ്റർ ഓഫ് ഡിസ്ക്ലെയ്മർ ഹാജരാക്കണം. ബാങ്കിൽ നിന്നും ലഭിക്കേണ്ട ക്ലെയിമിന്റെ തരത്തിനനുസരിച്ച് നൽകേണ്ട രേഖകളിൽ വ്യത്യാസം ഉണ്ടാകും. നിക്ഷേപകന് അക്കൗണ്ട് ഉള്ള ബാങ്കിനെ സമീപിച്ചാൽ ക്ലെയിമിന്റെ തരത്തിനനുസരിച്ച് നൽകേണ്ട രേഖകളുടെ പകർപ്പ് അവർ നൽകും. നോമിനി നിയമ പരമായ അവകാശി അല്ലെങ്കിൽ നിയമപരമായ അവകാശികളുടെ അവകാശവാദം ഉണ്ടെങ്കിൽ അതുകൂടി പരിഗണിച്ചു മാത്രമേ ബാങ്കുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question