മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സർക്കാർ സാമ്പത്തികമായി സഹായം നൽകുമോ?






Manu Manu
Answered on June 07,2020

മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം.

അർഹത
രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം.

ആനുകൂല്യം
സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാധനസഹായം 50,000 രൂപ വരെ. ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ. മറ്റേതെങ്കിലും സർക്കാരാനുകൂല്യം (CHIS/CHIS PLUS etc.) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം.

വേണ്ട രേഖ
രോഗിയുടെ പക്കൽനിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്തമായ സാക്ഷ്യപത്രം.

ഈ പദ്ധതിയിലൂടെ ചികിത്സാധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും

1. മസ്തിഷ്കശസ്ത്രക്രിയ

2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ

3. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ

4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ

5. പേസ്‌മേക്കർ സ്ഥാപിക്കൽ

6. ആഞ്ജിയോ പ്ലാസ്റ്റി

7. കാൻസർ (ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ)

8. ഡയാലിസിസ്

9. ട്യൂമർ റിമൂവൽ

10. അസ്ഥിസംബന്ധമായ ശസ്ത്രക്രിയകൾ, റിസൿഷനും പ്രൊസ്തസിസും, ലംബാർ തൊറാസിക്ക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ, കാൽമുട്ടു മാറ്റിവെയ്ക്കൽ

11. സിക്കിൾ സെൽ അനീമിയ

12. ഗില്ലൻബാരി സിൻഡ്രോം

13. ഇടുപ്പെല്ലു മാറ്റിവെക്കൽ ശസ്ത്രക്രിയ (ഹിപ്പ് റീപ്ലേസ്‌മെന്റ് സർജ്ജറി)

14. ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്റ്ററക്ടമി)

15. വന്ധ്യതാചികിത്സ

16. കടുത്ത കരൾ രോഗങ്ങൾ

17. പക്ഷാഘാതം (അംഗീകൃത ആയുർവേദ ഗവ. ആശുപത്രികളിൽ നിന്നുള്ള ചികിത്സയ്ക്കു മാത്രം)

ഈ പദ്ധതിയിലൂടെ ചികിത്സാധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ആശുപത്രികളുടെ പട്ടിക

1. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം

2. റിജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം

3. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം

4. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, ആലപ്പുഴ

5. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, തൃശ്ശൂർ

6. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം

7. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കോഴിക്കോട്

8. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കളമശ്ശേരി, കൊച്ചി

9. ഇ.എം.എസ്.മെമ്മോറിയൽ സഹകരണ ആശുപത്രി, പാണമ്പി, പെരിന്തൽമണ്ണ, മലപ്പുറം

10. സഹകരണ ഹൃദയാലയ മെഡിക്കൽ കോളെജ് ആശുപത്രി, പരിയാരം, കണ്ണൂർ

11. മലബാർ കാൻസർ സെന്റർ, തലശ്ശേരി, കണ്ണൂർ

12. ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം

13. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

14. ജനറൽ ആശുപത്രി, എറണാകുളം

15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.

16. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, മലപ്പുറം

17. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, ഇടുക്കി

18. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം

19. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം

20. സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രി, ആലപ്പുഴ

21. സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രി, എറണാകുളം

22. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്

23. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോഴിക്കോട്

24. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ

25. ജനറൽ ആശുപത്രി, തിരുവനന്തപുരം

26. ജനറൽ ആശുപത്രി, പത്തനംതിട്ട

27. ജനറൽ ആശുപത്രി, അടൂർ, പത്തനംതിട്ട

28. ജനറൽ ആശുപത്രി, ആലപ്പുഴ

29. ജനറൽ ആശുപത്രി, കോട്ടയം

30. പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി, മലപ്പുറം

31. ജനറൽ ആശുപത്രി, കോഴിക്കോട്

32. ജനറൽ ആശുപത്രി, കൽപ്പറ്റ, വയനാട്

33. ജനറൽ ആശുപത്രി, തലശ്ശേരി, കണ്ണൂർ

34. ജനറൽ ആശുപത്രി, കാസർഗോഡ്

35. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, തിരുവനന്തപുരം

36. ജില്ലാ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം

37. ജില്ലാ ആശുപത്രി, കൊല്ലം

38. ജില്ലാ ആശുപത്രി, കോഴഞ്ചേരി, പത്തനംതിട്ട

39. ജില്ലാ ആശുപത്രി, മാവേലിക്കര, ആലപ്പുഴ

40. ജില്ലാ ആശുപത്രി, കോട്ടയം

41. ജില്ലാ ആശുപത്രി, ആലുവ, എറണാകുളം

42. ജില്ലാ ആശുപത്രി, പൈനാവ്, ഇടുക്കി

43. ജില്ലാ ആശുപത്രി, തൃശ്ശൂർ

44. ജില്ലാ ആശുപത്രി, പാലക്കാട്

45. ജില്ലാ ആശുപത്രി, തിരൂർ

46. ജില്ലാ ആശുപത്രി, വടകര, കോഴിക്കോട്

47. ജില്ലാ ആശുപത്രി, മാനന്തവാടി, വയനാട്

48. ജില്ലാ ആശുപത്രി, കണ്ണൂർ

49. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, കാസർഗോഡ്

ചികിത്സാധനസഹായത്തിൽ പക്ഷാഘാത (stroke) ചികിത്സയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള 17 ആയുർവേദചികിത്സാസ്ഥാപനങ്ങൾ

1. ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം

2. ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, തൃപ്പൂണിത്തുറ, എറണാകുളം

3. ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, കണ്ണൂർ

4. ജില്ലാ ആയുർവേദ ആശുപത്രി, തിരുവനന്തപുരം

5. ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം

6. ജില്ലാ ആയുർവേദ ആശുപത്രി, ആലപ്പുഴ

7. ജില്ലാ ആയുർവേദ ആശുപത്രി, പത്തനംതിട്ട

8. ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം

9. ജില്ലാ ആയുർവേദ ആശുപത്രി, ഇടുക്കി

10. ജില്ലാ ആയുർവേദ ആശുപത്രി, എറണാകുളം

11. ജില്ലാ ആയുർവേദ ആശുപത്രി, തൃശ്ശൂർ

12. ജില്ലാ ആയുർവേദ ആശുപത്രി, മലപ്പുറം

13. ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട്

14. ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട്

15. ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ

16. ജില്ലാ ആയുർവേദ ആശുപത്രി, വയനാട്

17. ജില്ലാ ആയുർവേദ ആശുപത്രി, കാസർഗോഡ്

അപേക്ഷാഫോം

DHS Kerala എന്ന വെബ്‌സൈറ്റിൽ SMAP എന്ന ലിങ്കിൽ.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ

1. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന വരുമാനസർട്ടിഫിക്കറ്റ്.

2. രോഗിയുടെ വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ്.

നടപടിക്രമം

ചികിത്സാധനസഹായത്തിന് അർഹതയുള്ള വ്യക്തിയെ ആ വിവരം കത്തുമുഖേന അറിയിച്ച് മുൻകൂറായി രസീതു വാങ്ങി ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി (A/c payee) രജിസ്റ്റേർഡ് തപാലിൽ രോഗിക്ക് അയച്ചുകൊടുക്കുന്നു.

അപേക്ഷ നൽകിയശേഷം രോഗി മരിച്ചാൽ അനന്തരാവകാശിക്കു ധനസഹായം ലഭിക്കാനുളള നടപടി

ഇതിന് സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ളക്കടലാസിൽ അപേക്ഷ നൽകണം.

ഒപ്പം ചേർക്കേണ്ട രേഖകൾ

1. രോഗിയുടെ മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

2. തഹസീൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

അപേക്ഷ അയക്കേണ്ട വിലാസം

മെമ്പർ സെക്രട്ടറി
സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, (ജനറൽ ആശുപത്രിക്കു സമീപം)
തിരുവനന്തപുരം 695035
ഫോൺ: 0471-2519257 (ഉച്ച കഴിഞ്ഞ് രണ്ടു മണിമുതൽ അഞ്ചു മണിവരെ)


tesz.in
Hey , can you help?
Answer this question