റീപാക്കിങ് ലൈസെൻസ് എന്തിനാണ് ? അതിന് അപേക്ഷിക്കേണ്ടത് എങ്ങനെയാണ് ?
Answered on July 09,2020
റീപാക്കിംഗ് എന്നാൽ ലേബലിംഗ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പങ്ങളിലേക്ക് ഭക്ഷ്യ ഉൽപ്പന്നം പായ്ക്ക് ചെയ്യൽ ആണ്. വലിയ പാക്കേജുകളിൽ നിന്ന് സോർട്ടിംഗ്, ഗ്രേഡിംഗ് എന്നിവ പോലുള്ള ചെറിയ പ്രോസസ്സിംഗ് നടത്തി ഭക്ഷ്യ ഉൽപ്പന്നങൾ റീപാക്കിങ് ചെയുന്നു.
റീപാക്കിങ്ങിലൂടെ ഭക്ഷ്യ ഉൽപ്പന്നത്തിൽ കൃത്രിമമോ, ഘടന അല്ലെങ്കിൽ ഫോർമുലേഷനെ ബാധിക്കുകയോ മാറ്റുകയോ ഇല്ല.
റീപാക്കിങ്ങിന് FSSAI ലൈസൻസ് ആവശ്യമുണ്ട്.
എങ്ങനെ ലൈസൻസ് നേടാം
FSSAI വെബ്സൈറ്റിന്റെ ഹോം പേജിൽത്തന്നെ അപേക്ഷാ ഫോം ലഭ്യമാണ്. പേര്, ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ, കമ്പനിയുടെ–സ്ഥാപനത്തിന്റെ പേര് എന്നിവ നൽകണം. ഏതു തരത്തിലുള്ള ബിസിനസാണെന്ന് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. സ്ഥാപനത്തിന്റെ വിലാസവും വാർഷിക വിറ്റുവരവും നൽകുക.
എത്ര വർഷത്തേക്കാണ് ലൈസൻസ് വേണ്ടതെന്നും വ്യക്തമാക്കി, അപേക്ഷ സമർപ്പിക്കാം. ലൈസൻസ് ആവശ്യമായ വർഷവും കമ്പനിയുടെ വിറ്റുവരവുമനുസരിച്ചായിരിക്കും ലൈസൻസ് ഫീസ് നൽകേണ്ടത്.
കാർഡിലൂടെയോ നെറ്റ് ബാങ്കിങ്ങിലൂടെയോ യുപിഐ വഴിയോ ഫീസടയ്ക്കാം. അന്നുതന്നെ ഇ–മെയിലിൽ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്താനും വെബ്സൈറ്റിലൂടെ സാധിക്കും.
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide