റേഷൻ കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് നീക്കം ചെയ്യാൻ ആ കുടുബത്തിലെ എല്ലാവരും ആധാർ റേഷൻ കാർഡു മായി Link ചെയ്യേണ്ട ആവശ്യമുണ്ടോ ?






മരണപ്പെടുകയോ, സംസ്ഥാനം വിട്ടു പോകുകയോ, ഒരേ സമയം ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളില്‍ അംഗമായിരിക്കുകയോ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കാര്‍ഡിലുള്ള ഒരു വ്യക്തിയെ Reduction of member എന്ന e-service മുഖേന സ്ഥിരമായി നീക്കം ചെയ്യുന്നതിന് ആ കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ ആ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നില്ല.

എന്നാല്‍ ഒരു കാര്‍ഡിലുള്ള ഒരു വ്യക്തിയെ മറ്റൊരു താലൂക്കിലേക്ക് Transfer of member എന്ന e-service മുഖേന മാറ്റുന്നതിനോ, അതേ താലൂക്കിലെ തന്നെ മറ്റൊരു കാര്‍ഡിലേക്ക് Addition of member എന്ന e-service മുഖേന ചേര്‍ക്കുന്നതിനോ ഒക്കെ ആ കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ ആ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question