ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പഞ്ചായത്തില്‍ എത്ര സ്വകയര്‍ഫീറ്റുവരെയുള്ളള വീടുവെയ്കാനാണ് അംഗീകാരമുള്ളത്? വീട് എന്‍റെ ഇഷ്ടത്തിലുള്ള പ്ലാനില്‍ സര്‍ക്കാര്‍ പറയുന്ന അളവില്‍ ഉണ്ടാക്കാന്‍ സാധിക്കുമോ ? അതില്‍ രണ്ട് ബഡ്റൂം വേണമെന്നത് നിര്‍ബന്ധമാണോ?






400 ചതുരശ്ര അടി തറവിസ്തീർണമുള്ള വീടാണ് നിർമ്മിക്കേണ്ടത്. തറവിസ്തീർണ്ണത്തിൽ 5 % കൂട്ടാനോ കുറക്കാനോ കഴിയും. ഇപ്രകാരമാണ് ലൈഫ് ഭവന പദ്ധതിയുടെ മാർഗ്ഗരേഖയിൽ പറയുന്നത്. ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. സർക്കാർ 12  മാതൃക പ്ലാനുകൾ തയ്യാറാക്കിയുണ്ട് അതിൽ നിന്നും ഇഷ്ടമുള്ളത് സെലക്ട് ചെയ്ത് നിർമ്മാണം പൂർത്തിയാക്കേണ്ടതാണ്. രണ്ട് കിടപ്പുമുറി  വേണമെന്നത് നിർബന്ധമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question