വയോമിത്ര സഹായം ലഭിക്കാൻ എന്ത് ചെയ്യണം ?






സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം. നിലവിൽ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനു വേണ്ടിയുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമാണ്. കോർപ്പറേഷൻ/ മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് വയോമിത്രം സ്കീം പ്രകാരം സൗജന്യ സേവനങ്ങൾ ലഭിക്കുന്നത്. 14567 എന്ന വയോജനങ്ങൾക്കായുള്ള ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question