വാടകയ്ക്ക് കൊടുക്കുവാൻ പണിതിട്ടുള്ള കെട്ടിടത്തിന്റെ/ കടയുടെ മുൻവശത്ത് അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്താൽ എന്ത് ചെയ്യും?






ഡ്രൈവർമാർക്ക്  തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല . കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ  227 പ്രകാരം  പാർക്കിങ്ങിനായി നോട്ടിഫൈ ചെയ്ത സ്ഥലത്ത് മാത്രമേ പാർക്കിംഗിന് അനുമതിയുള്ളൂ. അല്ലാതെയുള്ള സ്ഥലത്തുള്ള പാർക്കിംഗ് നിയമവിരുദ്ധമാണ്.  കടയുടെ മുൻവശം നോട്ടിഫൈഡ് പാർക്കിംഗ് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദനീയമാണ്. അല്ലാത്തപക്ഷം  പരാതിക്കാരുടെ / ബിൽഡിംഗ്‌  ഉടമസ്ഥന്റെ ആക്ഷേപ പ്രകാരം പ്രകാരം പഞ്ചായത്ത് സെക്രട്ടറിക്ക് അനധികൃത പാർക്കിംഗിനെതിരെ  നടപടി എടുക്കാൻ സാധിക്കും.
മോട്ടോർ വാഹന നിയമം  സെക്ഷൻ 117 പ്രകാരം മോട്ടോർ വാഹന വകുപ്പും, പഞ്ചായത്തും കൂടിയാലോചിച്ചു തീരുമാനിക്കുന്ന സ്ഥലത്തായിരിക്കണം വാഹനങ്ങളുടെ പാർക്കിംഗ്. അല്ലാത്തതെല്ലാം അനധികൃത പാർക്കിങ്ങാണ്.

സമാനകോടതി വിധികൾ നിലവിലുണ്ട്.
........................................
*സ്വകാര്യവ്യക്തികൾ നടത്തുന്ന പാർക്കിംഗ് സ്ഥലത്തിന് പഞ്ചായത്ത് ലൈസൻസ്  ആവശ്യമുണ്ടോ?*

ആക്ടിന്റെ സെക്ഷൻ 228, പഞ്ചായത്ത് രാജ് ലാൻഡിങ് പ്ലേസ്  ആൻഡ് അദർ വെഹിക്കിൾസ് സ്റ്റാൻഡ്സ് ചട്ടങ്ങൾ 22 പ്രകാരവും  സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നടത്തുവാൻ  പഞ്ചായത്ത് ലൈസൻസ്  ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങൾ പാർക്കിംഗ് ഫീ പിരിക്കുമ്പോൾ, പഞ്ചായത്ത് ലൈസൻസ് അത്യന്താപേക്ഷിതമാണ്.
 

തയ്യാറാക്കിയത്

*Adv. K. B MOHANAN
*9847445075
........................................
*തുടർന്നും ഇ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question