വാട്ടർ കണക്ഷൻ കണക്ഷൻ കിട്ടാൻ എന്തൊക്കെ ഡോക്യുമെന്റ് ആണ് വേണ്ടത് ? അപ്ലിക്കേഷൻ ഫോം ഉണ്ടോ ? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ?
Answered on April 25,2021
കേരള വാട്ടർ അതോറിറ്റിയുടെ വെബ് സൈറ്റ് സന്ദർശിക്കുക. അതിലെ സർവീസസ് എന്ന മെനുവിലെ ന്യൂ കണക്ഷൻസ് (https://kwa.kerala.gov.in/service/new-water-connection/) എന്ന ലിങ്കിൽ താങ്കൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.
Answered on April 15,2021
പുതിയ കണക്ഷന്‍ ലഭിക്കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കുക . തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് / കെട്ടിട നിര്‍മാണ പെര്‍മിറ്റ്, കെട്ടിടത്തിനുള്ളിലെ പ്ലംബിംഗ് പണികള്‍ക്കുള്ള അനുമതിപത്രം, ലൈസന്‍സ് ഉള്ള പ്ലംബര്‍ തയ്യാറാക്കിയ പ്ലാനിന്റെ 4 കോപികള്‍, ആവശ്യമായ സ്റ്റാമ്പ് പതിച്ച മറുപടി കാര്‍ഡ്, പൊതുമരാമത്ത് വകുപ്പിന്റെ/ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ / നാഷണല്‍ ഹൈവേ അതോിറ്റിയുടെ അനുവാദപത്രം (ടാര്‍ ചെയ്ത റോഡ് കുഴിക്കേണ്ടതെന്ങ്കില്‍) ഇവ അപേക്ഷയ്‌ക്കൊകം അടക്കം ചെയ്തിരിക്കണം.
സാങ്കേതികമായി വാട്ടര്‍ കണക്ഷന്‍ നല്‍കാവുന്നതാണെങ്കില്‍ ഒരാഴ്ചക്കകം താല്‍ക്കാലിക അനുമതി ലഭിക്കും. അനുമതി ലഭിച്ചാല്‍ അപേക്ഷകന്‍ 50 രൂപ മുദ്രപത്രത്തില്‍ ജലവിതരണ കരാര്‍ ഒപ്പുവയ്ക്കുകയും ഐ.എസ്.ഐ. മുദ്രയുള്ള വാട്ടര്‍ മീറ്റര്‍ ഹാജരാക്കുകയും വേണം. ഒപ്പം പുതിയ കണക്ഷനാവശ്യമായ ഡെപോസിറ്റും നിശ്ചിത ഫീസും അടയ്ക്കാവുന്നതാണ്.
കെട്ടിടത്തിനുള്ളിലും പുറത്ത് മീറ്റര്‍ വരെയുമുള്ള പ്ലംബിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം അപേക്ഷകന്‍ പൂര്‍ത്തീകരണ റിപോര്‍ട്ട് നൽകേണ്ടതാണ്. പ്ലംബിംഗ് ജോലികള്‍ പരിശോധിച്ചതിനുശേഷം കണക്ഷന്‍ നല്‍കുന്നതാണ്.
കുടിവെള്ള ഉപഭോക്താവിന് കണക്ഷന്‍ നല്‍കുന്ന ദിവസം തന്നെ പ്രൊവിഷണല്‍ ഇൻവോയ്സ് കാര്‍ഡും മീറ്റര്‍ റീഡിംഗ് കാര്‍ഡും ലഭിക്കും.
Answered on April 25,2021
ഗാർഹിക ജല കണക്ഷനുള്ള അപേക്ഷ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നേരിട്ടോ ലൈസൻസുള്ള പ്ലംബർ വഴിയോ സമർപ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന ഉടമസ്ഥാവകാശത്തിന്റെയോ റെസിഡൻഷ്യൽ സർട്ടിഫിക്കറ്ററിന്റെയോ അസ്സൽ (ഇവയുടെ അഭാവത്തിൽ ഇപിഐസി / ആധാർ / എൻപിആർ ഹാജരാക്കണം), കൂടാതെ ഐഡി പ്രൂഫിന്റെ കോപ്പി, രണ്ട് സ്റ്റാമ്പ് ചെയ്ത എൻവലപ്പുകൾ എന്നിവയും ഹാജരാക്കണം.
വിവരങ്ങള്‍ക്ക് കടപാട്: കേരളാ വാട്ടർ അതോറിറ്റി (Link)