വാര്‍ദ്ധക്യകാലപെൻഷൻ (ഐ. ജി. എന്‍. ഒ. പി.) എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ

അപേക്ഷ നൽകേണ്ടത്: നഗരസഭ /ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:

1) നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി

2) പ്രായം തെളിയിക്കാൻ സ്കൂൾരേഖകളോ പള്ളിരേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ. ഇവ ലഭ്യമല്ലെങ്കിൽ മാത്രം സർക്കാർ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.

3) സ്ഥിരതാമസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം കാണിക്കുന്ന മറ്റ് എന്തെങ്കിലും രേഖയുടെ പകര്‍പ്പ്)

4) തിരിച്ചറിയല്‍ രേഖ (ഇലൿഷൻ തിരിച്ചറിയൽ കാര്‍ഡ് /ആധാര്‍ കാര്‍ഡ് /ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖകള്‍).

5) വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

അര്‍ഹതാമാനദണ്ഡം:
  • കുടുംബവാര്‍ഷികവരുമാനപരിധി 1,00,000 രൂപ
  • 60 വയസ്സു പൂര്‍ത്തീകരിച്ചവർ.
  • കേരളസംസ്ഥാനത്ത് മൂന്നു വര്‍ഷമെങ്കിലും സ്ഥിരമായി താമസിക്കുന്നവർ
    (ജി. ഒ. (പി.) 47/95/സാ. ക്ഷേ. വ. തീയതി 13.12.95)
അന്വേഷണോദ്യോഗസ്ഥർ: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ /റവന്യൂ ഇന്‍സ്പെക്ടർ (നഗരസഭ)
തീരുമാനം എടുക്കുന്നത്: പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി: പഞ്ചായത്ത് ഡയറക്ടർ/നഗരകാര്യവകുപ്പ് ഡയറക്ടര്‍

Note:

1. അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
 
2. പ്രായപൂര്‍ത്തിയായ ആണ്‍മക്കൾ ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ഇല്ലെങ്കിൽ പെന്‍ഷനു പരിഗണിക്കും.
 
3. കോണ്‍ട്രിബ്യൂഷൻ അടച്ചു വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർക്കും ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഗ്രാന്റ് ലഭിക്കുന്ന അനാഥ/അഗതി/വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികൾ, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അര്‍ഹതയുണ്ട്. (ജി. ഒ.(എം. എസ്.) നമ്പർ9/2016 സാ. നീ. വ. തീയതി 30.01.2016, ജി. ഒ.(എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016)
 
4. പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു നൽകും.
 
5. 75 വയസ്സ് പൂര്‍ത്തിയായവർക്ക് കൂടിയനിരക്കിൽ പെൻഷൻ അനുവദിക്കും. (ജി. ഒ. (എം. എസ്.) നം 24/16/സാനീവ. തീയതി 01.03.2016)

tesz.in
Hey , can you help?
Answer this question