വാഹനാപകടത്തിൽ പെടുന്നവർക്കുള്ള സർക്കാർ ധനസഹായം എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

വാഹനാപകടങ്ങളിൽപ്പെടുന്നവർക്കു സാമൂഹികസുരക്ഷാപദ്ധതി പ്രകാരം നൽകുന്ന ധനസഹായം. ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്നാണു കളക്ടർമാർ ധനസഹായം അനുവദിക്കുന്നത്.

ആനുകൂല്യം:പരിക്കേറ്റവർക്ക് 500 രൂപ വരെയും മരിച്ചവരുടെ ആശ്രിതർക്ക് 1,000 രൂപ വരെയും ഇടക്കാലാശ്വാസമായി തഹസീൽദാർക്ക് അനുവദിക്കാം. 5,000 രൂപവരെയുള്ള ധനസഹായം ഇൻഷ്വറൻസ് കമ്പനികളുമായി ചേർന്നു കളക്ടർമാർക്ക് അനുവദിക്കാം. വാഹനം തിരിച്ചറിയാത്ത സാഹചര്യത്തിലും സഹായം ലഭിക്കും.

ഹാജരാക്കേണ്ട രേഖകൾ:പൊലീസ് മഹസ്സറും മെഡിക്കൽ സർട്ടിഫിക്കറ്റും.


tesz.in
Hey , can you help?
Answer this question