വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കുന്ന സ്ത്രീകൾക്കു അവിടുത്തെ റേഷൻ കാർഡിലേക്ക് പേരു ചേർക്കാൻ ഉള്ള പ്രൊസീജ്യർ എന്താണ്?






1. രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണെങ്കിൽ

രണ്ട് റേഷന്‍ കാര്‍ഡുകളും, ഭാര്യയുടെ പേരുള്ള കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രവും സഹിതം അക്ഷയ / സിറ്റിസണ്‍ ലോഗിന്‍ മുഖേന, ഏത് കാര്‍ഡിലേയ്ക്കാണോ ചേര്‍ക്കേണ്ടത് അതിലേയ്ക്ക് addition of member എന്ന അപേക്ഷ നല്‍കുക.

2. രണ്ട് കാര്‍ഡും ഒരേ താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ അല്ലെങ്കിൽ

ആദ്യം നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം / സിറ്റിസണ്‍ ലോഗിന്‍ മുഖേന Transfer of Member എന്ന online അപേക്ഷ നല്കുക. ആ അപേക്ഷ ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പുതിയ താലൂക്കിലെ പേര് ചേര്‍ക്കാനുള്ള റേഷന്‍ കാർഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രം / സിറ്റിസണ്‍ ലോഗിന്‍ Addition of Member എന്ന online അപേക്ഷ നല്കുക.

NB: No need to visit Taluk Supply office now

SourceThis answer is provided by Civil Supplies Helpdesk, Kerala.

 

tesz.in
Hey , can you help?
Answer this question