വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?






പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ കയ്യിൽ നിന്നും അത് വാങ്ങുക. എന്നിട്ട് നേരെ വില്ലേജ് ഓഫീസിൽ പോയി വസ്തുവിന്റെ ഈ വർഷത്തെ കരം അടക്കുക. ആ receipt ആയി അക്ഷയ യിൽ പോകുക. അവരോട് കൈവശ അവകാശ certificate വേണം എന്ന് പറയുക. Next day അത് കിട്ടും. എന്നിട്ട് അതുമായി പഞ്ചായത്തിൽ പോയി അവിടെ ഒരു form തരും അത് fill ചെയ്തു final plan, കൈവശ അവകാശ certificate, കരം അടച്ച കോപ്പി, വസ്തുവിന്റെ ആധാരത്തിന്റെ കോപ്പി ഇവ കൊടുക്കുക. Next day panchayathu എഞ്ചിനീയർ വീട്ടിൽ വന്നു വീട് അളന്നു പോകും. അവർ വന്ന ഓട്ടോ കാരന്റെ charge കൊടുക്കാൻ മറക്കണ്ട. 3days കഴിഞ്ഞു വീട്ടിൽ ഒരു letter വരും. വില്ലേജിലെ ഒറ്റത്തവണ tax അടച്ചു അതിന്റെ കോപ്പി കൊണ്ട് കൊടുക്കാൻ. വില്ലേജ് ഓഫീസിൽ പോയി അതിന്റെ form മേടിച്ചു fill ചെയ്തു കരം അടച്ച കോപ്പി koode കൊടുക്കുക. Next day അവർ വന്നു അളക്കും ഇവിടെയും ഓട്ടോ കാരനെ പിരിക്കാൻ മറക്കണ്ട. എന്നിട്ട് ഒരു certificate തരും. അത് പഞ്ചായത്തിൽ കൊടുത്താൽ 2-3 days കഴിയുമ്പോൾ number kittum. അപ്പോൾ തന്നെ അവരോട് electric connection നു ഉള്ള certificate ഉം ചോദിച്ചാൽ തരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


വീട് പണി പൂർത്തിയായിക്കഴിഞ്ഞാൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ കെട്ടിടത്തിന് നമ്പർ നൽകുന്നതിനായി ചുവടെ പറയുന്ന രേഖകൾ സഹിതം 5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകുക.

1) പൂർത്തിയായ കെട്ടിടത്തിന്റെ അതനുസരിച്ചുള്ള പ്ലാൻ.

2) കെട്ടിട നിർമ്മാണത്തിന് ലഭിച്ച അനുമതിയുടെ പകർപ്പ്.

3) കെട്ടിട നിർമ്മാണ അനുമതിയോടൊപ്പം നൽകിയിരുന്ന അംഗീകൃത പ്ലാനിന്റെ പകർപ്പ്.

4) കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അനുബന്ധം E 1, F 1 എന്നിവയിലെ കംപ്ലീഷൻ റിപ്പോർട്ട്. (രണ്ടു നിലവരെയുള്ള താമസ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിർമ്മിതി വിസ്തീർണം 150 ചതുരശ്ര മീറ്ററിൽ അധികരിക്കാത്തതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ F 1 റിപ്പോർട്ട് നൽകേണ്ടതില്ല.)

5) 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തുനികുതിയും സേവന ഉപനികുതിയും സർ ചാർജും) ചട്ടങ്ങളിലെ ഫാറം 2 ലോ ഫാറം 2 A (നികുതി ഒഴിവ് ലഭിക്കാൻ അർഹതയുള്ള കെട്ടിടങ്ങൾക്ക്) യിലോ ഉള്ള അപേക്ഷ.

6) വില്ലേജിലെ കെട്ടിട നികുതി അടക്കേണ്ട കെട്ടിടമാണെങ്കിൽ നികുതി അടച്ചതിന്റെ രസീതോ അല്ലെങ്കിൽ അതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വില്ലജ് ഓഫിസറുടെ അറിയിപ്പോ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question