വീട് പണിയാൻ കിട്ടുന്ന പർമിഷന് എത്ര കാലാവധി ഉണ്ട്? പെർമിഷൻ കിട്ടിയതിനു ശേഷം പ്ലാനിൽ മാറ്റം വരുത്താൻ പറ്റുമോ ? പെർമിഷൻ ഓണേർഷിപ് മാറ്റാൻ പറ്റുമോ ?






പെർമിറ്റ് നൽകിയ തീയതി മുതൽ അഞ്ചു വർഷം വരെയാണ് വീട് പണിയുന്നതിനുള്ള പെർമിറ്റിന്റെ കാലാവധി.
കാലാവധിക്കുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ പെർമിറ്റ് ഫീസിന്റെ 10 ശതമാനം ഫീസടച്ചുകൊണ്ട് ഒരു അഞ്ചു വർഷത്തേക്കുകൂടി പെർമിറ്റ് നീട്ടി വാങ്ങാം.
കാലാവധി കഴിഞ്ഞിട്ട് അപേഷിക്കുകയാണെങ്കിൽ പെർമിറ്റ് ഫീസിന്റെ 50 ശതമാനം ഫീസടച്ചുകൊണ്ട് കാലാവധി ഒരു അഞ്ചു വർഷത്തേക്കുകൂടി, ആദ്യം പെർമിറ്റ് അനുവദിച്ച തീയതി മുതൽ 10 വർഷത്തിൽ അധികരിക്കാതെ, പുതുക്കി വാങ്ങുകയും ചെയ്യാം. പെർമിറ്റിന്റെ കാലാവധി പത്തു വർഷം കഴിഞ്ഞും നീട്ടേണ്ട ആവശ്യമുണ്ടെങ്കിൽ കെട്ടിട നിർമാണ ചട്ടങ്ങളിലെ അധ്യായം 9 ൽ പറഞ്ഞിരിക്കുന്ന കമ്മിറ്റി മുൻപാകെ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞു മൂന്ന് വർഷത്തിനുള്ളിൽ അപേക്ഷിച്ചാൽ ആ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരിക്കൽ കൂടി പെർമിറ്റ് പുതുക്കി ലഭിക്കും.
അഗീകൃത പെർമിറ്റിൽ നിന്നും വ്യതിചലിച്ചിട്ടാണ് നിർമ്മാണം നടത്താൻ ഉദ്യേശിക്കുന്നതെങ്കിൽ റിവൈസ്ഡ് പ്ലാൻ നൽകി പഴയ പെർമിറ്റിന് പകരം പുതിയ പെർമിറ്റ് വാങ്ങണം. എന്നാൽ നിർമ്മാണത്തിനിടയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾക്ക്, അവ ചട്ടങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ, പുതിയ അനുവാദം വാങ്ങേണ്ടതില്ല. ആ വ്യതിയാനങ്ങൾ പൂർത്തീകരണ പ്ലാനിൽ കാണിച്ചാൽ മതിയാകും.
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടുള്ള ഒരു പ്ലോട്ട് മറ്റൊരാൾക്ക് കൈമാറുമ്പോൾ പെർമിറ്റ് അനുവദിച്ചിട്ടുള്ള ആൾ ആ വിവരം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. കൂടാതെ പ്ലോട്ട് വാങ്ങുന്ന ആൾ പെർമിറ്റിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലേക്ക് മാറ്റുവാൻ സെക്രട്ടറിക്ക് അപേക്ഷ നൽകുകയും വേണം. പെർമിറ്റിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ₹100/- ഫീസ് നൽകുകയും വേണം. പ്ലോട്ട് കൈമാറ്റം നടത്തുന്ന രെജിസ്‌ട്രേഷൻ രേഖകളിൽ പ്ലോട്ടിൽ നിലവിലുള്ള പെർമിറ്റിന്റെ വിവരം കാണിക്കുന്നത് നല്ലതാണ്.
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കപ്പെട്ടിട്ടുള്ള ഒരു പ്ലോട്ടിന്റെ ഒരു ഭാഗം കൈമാറ്റം ചെയ്താൽ അനുവദിക്കപ്പെട്ടിട്ടുള്ള പെർമിറ്റ് ഇൻവാലിഡ് ആകും. അത്തരം സന്ദർഭത്തിൽ പുതിയ പെർമിറ്റുകൾ വാങ്ങി മാത്രമേ നിർമ്മാണം നടത്താൻ കഴിയൂ.

കെട്ടിടത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളിലെ ചട്ടം 20 അനുശാസിക്കുന്ന തരത്തിലുള്ള കപ്ലീഷൻ റിപ്പോർട്ടും പൂർത്തിയാക്കിയ കെട്ടിടത്തിന്റെ പ്ലാനുകളുടെ ആവശ്യാനുസൃതമായ പകർപ്പുകളും കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിൽ നിന്നും വാങ്ങിയ പെർമിറ്റിന്റെ പകർപ്പും കെട്ടിടത്തിന്റെ വസ്തുനികുതി  നിർണയിക്കുന്നതിലേക്കാവശ്യമായ കേരള പഞ്ചായത്ത് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെ ഫാറം 2 ലുള്ള റിട്ടേണും സഹിതം അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച് അപേക്ഷ നൽകുക. ഇതിന് ഗ്രാമപഞ്ചായത്തിൽ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല. ആവശ്യമായ പരിശോധനകൾ നടത്തിയശേഷം ചട്ട ലംഘനങ്ങൾ ഇല്ലെങ്കിൽ കെട്ടിടത്തിന് നമ്പർ ലഭിക്കും. കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിനസൃതമായ വസ്തുനികുതി നൽകേണ്ടിവരും. എല്ലാ ഒടുക്കലുകൾക്കും പഞ്ചായത്തിൽ നിന്നും താങ്കൾക്ക് രസീതും നൽകുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question