സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ പഞ്ചായത്ത് fund ഉപയോഗിച്ച് റോഡിന് ബലം കിട്ടാനായി അസ്ഥിവാരം കെട്ടാൻ നിയമം ഉണ്ടോ? അങ്ങനെ കെട്ടുന്ന അസ്ഥിവാരത്തിന്റെ മുകളിൽ ഭൂവുടമക്ക് മതിൽ കെട്ടാൻ അവകാശം ഉണ്ടോ? ഭൂമി പഞ്ചായത്തു ഏറ്റെടുക്കുകയോ വിട്ടു കൊടുക്കുകയോ എന്ന യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ ആണ് പഞ്ചായത്തു പൊതു fund ഉപയോഗിച്ച് അസ്ഥിവാരം കെട്ടിയത്.






1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ഉപയോഗിച്ചുവരികയാണെങ്കിൽ അത് സ്വകാര്യവസ്തു ആയാലും ആ ഭൂമിയെയും പൊതുവഴിയായി പരിഗണിക്കുന്നതാണ്.  അത്തരത്തിലായിരിക്കാം പഞ്ചായത്ത് താങ്കൾ പ്രതിപാദിച്ചിട്ടുള്ള പ്രവർത്തി പൊതു താല്പര്യത്തെ മുൻനിർത്തി ചെയ്തിട്ടുള്ളത്.

മേൽ പറഞ്ഞതിന് വിരുദ്ധമായ നിർമ്മാണമാണ് പഞ്ചായത്ത് നടത്തിയിട്ടുള്ളതെന്ന് കരുതുന്നുവെങ്കിൽ പഞ്ചായത്തിന്റെ പ്രവർത്തിക്കെതിരെ താങ്കൾക്ക് ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി ബോധിപ്പിക്കാവുന്നതാണ്. പഞ്ചായത്ത് കെട്ടിയിരിക്കുന്ന അസ്ഥിവാരത്തിന് മുകളിൽ മറ്റ് നിർമ്മാണങ്ങൾ ഒന്നും തന്നെ നടത്താൻ സ്ഥലം ഉടമയ്ക്ക്  കഴിയില്ല. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220(എ) കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question