സ്വന്തം വീട്ടുവളപ്പിലെ മണ്ണ് വെളിയിലേക്ക് കൊണ്ടുപോകുന്നതിന് പെർമിറ്റ് ആവശ്യമാണോ?


ഒരാൾ തന്റെ വസ്തുവിൽ ഒരു കെട്ടിടം നിർമ്മിക്കാൻ പദ്ധതിയിടുന്നു. അതിനു വേണ്ടി പഞ്ചായത്തിൽ നിന്നും  ബിൽഡിംഗ് പെർമിറ്റ്  കരസ്ഥമാക്കുകയും ചെയ്യുന്നു.

കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി തന്റെ ഭൂമി നിരപ്പാക്കുകയും സാധാരണ മണ്ണ്  വീട്ടു വളപ്പിൽ നിന്നും പുറത്തേക്ക് നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ അദ്ദേഹം  മിനറൽ ട്രാൻസിറ്റ് പാസ് എടുക്കേണ്ടതാണ്.

2015ലെ  the Kerala Minerals (Prevention of Illegal Mining, Storage and Transportation)

ചട്ടങ്ങളുടെ റൂൾ 26(4) പ്രകാരം സാധുവായ ട്രാൻസിറ്റ് പാസ്സിന്റെ  അഭാവത്തിൽ Minerals transportation  നിയമവിരുദ്ധമായി കണക്കാക്കപ്പെടും.യോഗ്യതയുള്ള അധികാരിക്കും അംഗീകൃത ഉദ്യോഗസ്ഥനും ട്രാൻസ്‌പോർട് ചെയ്യുന്ന മണ്ണും, അത് കൊണ്ടുപോകുവാൻ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുക്കുകയും ചെയ്യാവുന്നതാണ്.

മണ്ണ് നീക്കം ചെയ്യാനുള്ള പെർമിറ്റില്ലാതെ മണ്ണ് ട്രാൻസ്‌പോർട് ചെയ്യുന്ന ലോറികളുടെ ഡ്രൈവർ / ഉടമകൾക്കെതിരെ  IPC 379 പ്രകാരം കൂടി കേസ് എടുക്കണമെന്ന് WPC( C)10387/2020 എന്ന കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മണ്ണൊന്നും ലോറിയിൽ കയറ്റാതെ ചെയ്യാതെ  വർക്‌സൈറ്റിൽ കാലിയായി പാർക്ക്‌ ചെയ്തിട്ടിരിക്കുന്ന ലോറി / JCB എന്നിവയ്ക്ക് എതിരെ കേസ് എടുക്കുന്നത് ചട്ടവിരുദ്ധമാണ്.

റൂൾ 25 പ്രകാരം മണ്ണ് വാങ്ങുന്ന ആളുടേയും / ട്രാൻസ്‌പോർട് ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറുടേയും കൈവശം Transit Pass ഉണ്ടായിരിക്കണം.

നിർമ്മിക്കുന്ന  കെട്ടിടത്തിന്റെ ചുറ്റും ലോറി ഉപയോഗിച്ച് മണ്ണിട്ടു നികത്തുവാൻ transit പാസ്സിന്റെ ആവശ്യമില്ല.

തയ്യാറാക്കിയത്.

*Adv. K. B Mohanan*

9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question