ഉപേക്ഷിക്കപ്പെട്ട/ ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ എങ്ങനെയാണ് നടത്തേണ്ടത് ?






Vinod Vinod
Answered on July 28,2020

22.11.2008 ന്‌ മുമ്പ്‌ ദത്തെടുത്ത കേസ്സുകളില്‍ ഇതുവരെ ജനനം രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലായെങ്കില്‍ ദത്തെടുക്കല്‍ അനുവദിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദത്തെടുത്ത മാതാപിതാക്കള്‍ നല്‍കുന്ന അപേക്ഷപ്രകാരം അവര്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ രജിസ്ട്രേഷന്‍ യൂണിറ്റില്‍ ജനനം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

ദത്തെടുക്കപ്പെട്ട നാളിതുവരെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന കുട്ടികളുടെ കാര്യത്തിലും ഇനിയും ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലും ജനനം മാതാപിതാക്കളുടെ സ്ഥിരമേല്‍ വിലാസ മുള്‍പ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും പ്രസ്തുത സ്ഥലം ജനന സ്ഥലമായി രേഖപ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്‌.

നിയമപരമായി ദത്തെടുക്കാത്ത കുട്ടികളുടെ ജനനവും രജിസ്റ്റര്‍ ചെയ്യുവാന്‍ 29.5.2013 ലെ 17484/ ആര്‍ഡി3/13/തസ്വഭവ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide