182 Important "Birth Certificate Kerala” Questions and its Answers


Listing out 182 important queries asked by citizens related to "Birth Certificate Kerala". These queries are answered by a community of experts, government departments, and citizens like you.

We believe this rich source of information about "Birth Certificate Kerala” will help you in getting your doubts solved.

In case, if your query is not resolved, you can ask a follow-up query regarding "Birth Certificate Kerala” by clicking on the “Ask Question” button on this page. We will share it with our community to get it answered.

Hope this helps. Thanks.


എന്റെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേരിന്റെ അവസാനഭാഗം ഒരിക്കൽ തിരുത്തിയിട്ടുള്ളതാണ്. എന്നാൽ പത്താംതരം ക്ലാസിന്റെ രജിസ്ട്രേഷൻ ഭാഗമായി നടത്തിയ വെരിഫിക്കേഷൻ സമയത്ത് മാതാവിന്റെ ഔദ്യോഗിക രേഖകളായ എസ്എസ്എൽസി ബുക്കിലെ പേര് പോലെയല്ല കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാതാവിന്റെ പേര് എന്ന് മനസ്സിലാക്കുകയും ചെയ്തു. ആയതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് ഔദ്യോഗിക രേഖകൾ പ്രകാരം ആക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് ?

മാതാവിന്റെ ഔദ്യോഗിക രേഖകളിലെ പേര് പോലെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തുന്നതിന് മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫികറ്റ് സഹിതം അപേക്ഷ പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ നല്‍കുക.…

Chat 1 Clap 0 Views 73

ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും  +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ  രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്‌താൽ ഉപകാരമായിരുന്നു.

ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്‌ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ഇന്ത്യൻ…

Chat 1 Clap 0 Views 53