35 വർഷം മുമ്പത്തെ ബർത്ത് സർട്ടിഫിക്കറ്റ് ഓൺലൈനിൽ കിട്ടി. പേര് ചേർത്തിട്ടില്ല. മാതാപിതാക്കളുടെ പേരിൽ തെറ്റുണ്ട്.വീട്ട് പേര്  ശരിയാണ്.എന്ത് ചെയ്യണം ?






Vinod Vinod
Answered on July 05,2020

ജനന രജിസ്റ്ററില്‍ പേര് ചേർക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയുക 

  • ജനന രജിസ്റ്ററില്‍ പേര് ചേർക്കാനുള്ള സത്യവാങ്മൂലം. (similar to this)
  • ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടിക്ക്‌ താമസസ്ഥലത്തെ ജനന-മരണ രജിസ്ട്രാറുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ രേഖയും ഹാജരാക്കേണ്ടതാണ്‌.

പേര് രജിസ്റ്ററില്‍ ഒരിക്കല്‍ ചേർത്തു കഴിഞ്ഞാൽ പിന്നെ മാറ്റുന്നതല്ല.

ജനന സർട്ടിഫിക്കറ്റ് തിരുത്താൻ 

കുട്ടി ജനിച്ച ആശുപത്രിയിൽ നിന്ന് ജനന റജിസ്റ്ററിൻ്റെ കോപ്പി വാങ്ങിക്കുക. അച്ഛൻ ,അമ്മ എന്നിവരുടെ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, രക്ഷിതാക്കളുടെ സംയുക്തമായ അപേക്ഷയും മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകളും, മുദ്രപത്രവും ,ആദ്യം വാങ്ങിയ ജനന സർട്ടിഫിക്കറ്റുംചേർത്ത് ജനിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ കൊടുക്കുക. സർട്ടിഫിക്കറ്റ് തിരുത്തി പുതിയത് തരുന്നതാണ്


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide