ജനന സർട്ടിഫിക്കറ്റിൽ എങ്ങനെ പേര് തിരുത്താം ?






Vinod Vinod
Answered on July 28,2020

ജനന രജിസ്ട്രേഷന്‍ സമയത്തോ അതിന്‌ ശേഷം കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നതിന്‌ മുമ്പായോ കുട്ടിയുടെ പേര്  തെറ്റായി ജനന രജിസ്ട്രേഷനില്‍ ചേര്‍ത്തുപോയിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും ((പായപൂര്‍ത്തിയായ കേസില്‍ കുട്ടിയുടെ അപേക്ഷ) സ്കൂള്‍ രേഖയുടെയും അടിസ്ഥാനത്തില്‍ അന്വേഷിച്ച്‌ ബോദ്ധ്യം വന്ന ശേഷം സ്കൂള്‍ രേഖപ്രകാരമുള്ള പേര്‌ ചേര്‍ക്കാവുന്നതാണ്‌.

ഇതിനായി തെറ്റായ പേര്‌ ചേര്‍ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം മാതാപിതാക്കള്‍ നല്‍കേണ്ടതും തെറ്റായ വിവരം ചേര്‍ത്ത കുറ്റം രാജിയാക്കുന്നതിന്‌ 50/- രൂപ കോമ്പാണ്ടിംഗ്‌ ഫീ ഒടുക്കേണ്ടതാണ്‌. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തശേഷം ജനന രജിസ്ട്രേഷനില്‍ പേര്‌ ചേര്‍ക്കുന്ന കേസ്സുകളില്‍ സ്‌കൂള്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടതും അത്‌ പ്രകാരം തന്നെ പേര്‍ ചേര്‍ക്കേണ്ടതുമാണ്‌.

ജനന രജിസ്ട്രേഷനുകളിലെ പേരിലെ ഇനീഷ്യല്‍ വികസിപ്പിച്ച്‌ തിരുത്തലുകള്‍ വരുത്താവുന്നതാണ്‌. ഇതിലേക്കായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂര്‍ത്തിയായ കേസില്‍ കുട്ടിയുടെ അപേക്ഷ) തെറ്റായ പേര് ചേര്‍ക്കാനിടയായ സാഹചര്യം വൃക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കള്‍ നല്കേണ്ടതും തെറ്റായ വിവരം ചേര്‍ത്തകുറ്റം രാജിയാക്കുന്നതിന്‌ 50/- രൂപ കോമ്പഠണ്ടിംഗ്‌ ഫീ ഒടുക്കേണ്ടതാണ്‌.

ഗസറ്റ് വിജ്ഞാപനം വഴി പേര്‌  മാറ്റിയാല്‍ അതിന്‍ പ്രകാരം ജനന രജിസ്ട്രേഷനില്‍ കുട്ടിയുടെയോ മാതാപിതാക്കളുടേയൊ പേര്‌  തിരുത്താവുന്നതല്ല.

1.4.70 ന്‌ മുമ്പുള്ള രജിസ്ട്രേഷനുകളിലെ എല്ലാ തിരുത്തലുകള്‍ക്കും ചീഫ്‌ രജിസ്ര്രാറുടെ അനുമതി വാങ്ങേണ്ടതാണ്‌.


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide