Birth Certificate ഇല്ലാത്ത ഒരാൾക്ക് SSLC book/ Adhar/ ID proof വച്ച് Birth certificate എടുക്കാൻ പറ്റുമോ ?






ജനനം നടന്ന ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഓൺലൈൻ ആയി പരിശോധിക്കുക (cr.lsgkerala.gov.in). സ്കൂളിൽ ചേർക്കുമ്പോൾ ജനനതിയതി ചിലപ്പോൾ മാറ്റി കൊടുക്കാറുണ്ട്. അങ്ങിനെയെങ്കിൽ പരിശോധിക്കുമ്പോൾ യഥാർത്ഥ ജനനതിയതിയാണ് നൽകേണ്ടത്, അല്ലാതെ സ്കൂൾ രേഖ പ്രകാരം ഉള്ള തിയ്യതിയല്ല. ഏല്ലാ വിവരവും കൃത്യമായി നൽകി ഓൺലൈനിൽ സെർച്ച് ചെയ്തിട്ടും രജിസ്റ്റർ ചെയ്തതായി കാണുന്നില്ല എങ്കിൽ ഇനി അത് രജിസ്റ്റർ ചെയ്യാൻ RDOവിന്റെ അനുമതി ആവശ്യമാണ്. ഇതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഒരു NAC(Non Availability Certificate) കിട്ടണം. ഇതിനായി അവിടെ ജനന സർട്ടിഫിക്കറ്റിനായി നിശ്ചിത ഫോറത്തിൽ ഒരു അപേക്ഷ നൽകണം. ഈ അപേക്ഷയിൽ ജനനതിയതിയുടെ തൊട്ട മുൻവർഷത്തെയും പിൻവർഷവും ഉൾപ്പെടെ മൂന്നു വർഷത്തെ രേഖകൾ പരിശോധിച്ചു അവിടെനിന്നും ഒരു NAC തരും. ഇതു സഹിതം കാലാവധി മാപ്പാക്കി രജിസ്റ്റർ ചെയ്യാൻ നിങ്ങൾക്ക് നേരിട്ട് RDO ഓഫീസിൽ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഒരു അഫിഡവിറ്റും നിശ്ചിത ഫോറത്തിൽ ജനന റിപ്പോർട്ട് രണ്ടു കോപ്പിയും നൽകണം. (ഇത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കും). RDO അന്വേഷണം നടത്തി നിങ്ങളുടെ അപേക്ഷയിൽ പറയുന്ന കാര്യങ്ങൾ ശരിയാണ് എന്ന് ബോദ്ധ്യപ്പെട്ടാൽ അനുമതി നൽകും. ഇത് ലഭിച്ചാൽ പഞ്ചായത്ത്/നഗരസഭയിൽ ജനനം രജിസ്റ്റർ ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide