കുടുംബ സ്വത്തുണ്ട് .അതിൽ അവകാശികളും ഉണ്ട് .ഞാനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന എന്റെ കുടുംബം നിലംപൊത്താറായ തറവാട്ട് വീട്ടിലാണുള്ളത്. ഞങ്ങൾക്കായി തിരിച്ചിട്ടുള്ള നിലത്തിൽ ചെറിയ വീട് പണിയണമെന്നുണ്ട് .അതിനായുള്ള നിയമ വശങ്ങൾ എന്തെല്ലാമാണ് ?


Balachandran Kollam Balachandran Kollam verified
Answered on August 19,2023
നിലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ പരിവർത്തനാനുമതിക്കായി ഫോറം 1 ൽ കൃഷി ഓഫീസർക്ക് അപേക്ഷ കൊടുക്കണം. പഞ്ചായത്ത് പ്രദേശമെങ്കിൽ വീട് നിർമ്മിക്കുന്നതിനായി പരമാവധി 10 സെന്റ് ഭൂമിക്ക് പരിവർത്തനാനുമതി ലഭിക്കും. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ല ഭുമിയെങ്കിൽ പരമാവധി 5 സെന്റ് നിലത്തിൽ 120 ച.അടിയിൽ അധികരിക്കാത്ത തറവിസ്തീര്ണ്ണം ഉള്ള വാസഗൃഹം നിർമ്മിക്കുന്നതിന് റവന്യു ഉദ്യോഗസ്ഥരിൽ നിന്നുള്ള പരിവർത്തനാനുമതി ആവശ്യമില്ല. പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും പരിവർത്തനാനുമതി കൂടാതെ തന്നെ കെട്ടിട നിർമ്മാണ പെര്മിറ്റ് ലഭിക്കും. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി 5 സെന്റിൽ കൂടുതലുണ്ടെങ്കിൽ അത് പുരയിടമായി സ്വഭാവ വ്യതിയാനം വരുത്തി കിട്ടുന്നതിനായി RDO യ്ക്ക് form -6 ൽ ഓൺലൈനായി അപേക്ഷ കൊടുക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഒന്നിലധികം പേര്‍ക്ക് അവകാശം ഉള്ള സ്ഥലത്ത് ഒരാള്‍ തന്റെ മാത്രം പൈസ ചെലവാക്കി കെട്ടിടം പണിയാതിരിക്കുന്നതാണ് ഉചിതം. പിന്നീട് ഇത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയേക്കാം. വസ്തു ഭാഗപത്രം ചെയ്ത ശേഷം താങ്കള്‍ക്ക് ലഭിക്കുന്ന സ്ഥലത്ത് കെട്ടിടം പണിയുക. ഒരു നല്ല സിവില്‍ വക്കീലിനെ കണ്ട് ആവശ്യമായ ഉപദേശം തേടുന്നത് നല്ലതായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question