My son's birth certificate just contain "Muhammed" as his name.I would like to add his fathers name with it. What should I do ?
Answered on December 31,2020
താങ്കളുടെ കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ നിലവിലെ പേരിനൊപ്പം നാളിതുവരെ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ലാത്ത പക്ഷം പേരിനൊപ്പം അച്ഛന്റെ പേരുകൂടി ചേർത്ത് കൂട്ടിച്ചേർക്കലുകൾ വരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ രജിസ്ട്രാർക്ക് മാതാപിതാക്കളുടെ സംയുക്ത അപേക്ഷ/രക്ഷിതാവിന്റെ അപേക്ഷ (5 രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ചത്), നിലവിലുള്ള പേര് എങ്ങനെയാണ് തിരുത്തേണ്ടതെന്ന് ഇഗ്ലീഷിലും മലയാളത്തിലും കാണിച്ചുകൊണ്ട് , ചുവടെ പറയുന്ന രേഖകൾ സഹിതം നൽകണം.
1) അപേക്ഷകരുടെ/ അപേക്ഷകന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ.
2) മുൻപ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവ. (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിനാണ് ഈ നിബന്ധന)
3) ജനന രജിസ്റ്ററിൽ ഒരിക്കൽ ചേർത്ത പേര് തിരുത്തുന്നതിനുള്ള സാഹചര്യം വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള സത്യവാങ്മൂലം. .
4) വാങ്ങിയ സർട്ടിഫിക്കറ്റുകൾ നഷ്ട്പെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപയുടെ മുദ്രപത്രത്തിലെ സത്യവാങ്മൂലം.
5) കോമ്പൗണ്ടിങ് ഫീസ് 50 രൂപ.
6) പുതിയ സർട്ടിഫിക്കറ്റിനുള്ള 50 രൂപയുടെ മുദ്രപത്രവും സർട്ടിഫിക്കറ്റ് ഫീസായി 5 രൂപയും കൂടി നൽകണം.
എന്നാൽ കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ പേര് തിരുത്താൻ കഴിയുകയുള്ളൂ. മുകളിൽ പറഞ്ഞത് തന്നെയാണ് ഇതിനുള്ള നിബന്ധനകളും. ക്രമനമ്പർ മൂന്നിലെ സത്യവാങ്മൂലം 200 രൂപ മുദ്രപത്രത്തിൽ നൽകുകയും കുട്ടിയുടെ പേര് വ്യക്തമാക്കുന്ന സ്കൂൾ രേഖ ഹാജരാക്കുകയും കൂടി വേണം.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide