തെരുവ് നായ ശല്യത്തിന് ആരോടാണ് പരാതിപെടേണ്ടത് ?






നായകൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യേണ്ടത് ഗ്രാമപഞ്ചായത്ത്/നഗരസഭകളുടെ അനിവാര്യ ചുമതലയാണ്. അതിനാൽ ഇക്കാര്യത്തിൽ പരാതിപ്പെടേണ്ടത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/നഗരസഭയിലാണ്.    പക്ഷെ 2001ലെ ആനിമൽ ബർത്ത് കൺട്രോൾ (ഡോഗ്സ്) ചട്ട പ്രകാരം നായകൾക്ക് വന്ധ്യംകരണം നടത്തി അതിന്റെ വംശവർദ്ധനവ് തടയാനല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടിച്ചു കൊന്നൊടുക്കാൻ പാടില്ല. ഗുരതരമായ രോഗം ബാധിച്ച അല്ലെങ്കിൽ പേയിളകിയ നായ്ക്കളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം ഉണ്ടെങ്കിൽ ദയാവധം ചെയ്യാനേ ചട്ടം അനുലദിക്കുന്നുള്ളു.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question