ലേണേഴ്സ് ടെസ്റ്റിന് (Learners License) ഓൺലൈൻ ആയി അപേക്ഷികുമ്പോൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?
Answered on July 10,2020
1. ഓൺലൈനായി മാത്രം അപേക്ഷകൾ സമർപ്പിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സ്കാൻ ചെയ്ത് അപ്-ലോഡ് ചെയ്ത് ടെസ്റ്റ് ഡേറ്റ് തെരഞ്ഞെടുക്കുക
2. അപേക്ഷയിൽ പിഴവുകൾ ഇല്ലെങ്കിൽ തെരഞ്ഞെടുത്ത തീയതിയിൽ വൈകിട്ട് 6 മണിയോടെ പാസ്സ്‌വേർഡ് sms ആയി ലഭിക്കും.
3. അപേക്ഷയിൽ പിഴവുകൾ ഉള്ളവർക്ക്, ടെസ്റ്റ്ദിവസം 4 മണിക്ക് മുൻപായി അപേക്ഷ നിരസിച്ചതിന്റെ sms ലഭിക്കും.
4. പിഴവുകൾ 6 മണിക്ക് മുൻപായി തന്നെ തീർക്കാൻ അവസരം ലഭിക്കുന്നതാണ്. ഇല്ലെങ്കിൽ മറ്റൊരു ദിവസം തിരഞ്ഞെടുക്കാം.
5. ആറുമണിയ്ക്ക് പാസ്സ് വേർഡ് ലഭിച്ചവർക്ക് 7 മണിയോടെ ഓൺലൈനായി ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം 12 മണി വരെ മാത്രമേ ഈ പാസ്സ് വേർഡിന് കാലാവധി ഉണ്ടായിരിക്കുകയുള്ളു.
പ്രത്യേക ശ്രദ്ധയ്ക്ക്:-
a) ടെസ്റ്റിന് മുൻപായി നിങ്ങളുടെ മൊബൈൽ ഡാറ്റാ / ഇന്റനെറ്റ് സിഗ്നൽ സ്ട്രെങ്ത് ആവശ്യമായ റേഞ്ചിലാണെന്ന് ഉറപ്പുവരുത്തുക. ഇതിന് ശേഷം മാത്രം ടെസ്റ്റിലേയ്ക്ക് കടക്കുക.
b) ടെസ്റ്റിനിടയ്ക്ക് ഫോൺ കോളുകൾ അറ്റന്റ് ചെയ്യാതിരിക്കുക - Data network കട്ടായി ടെസ്റ്റിൽ നിന്നും പുറത്താക്കപ്പെടാവുന്നതാണ്.
പരീക്ഷയെഴുതാനുള്ള നിർദ്ദേശങ്ങൾ:-
1. Parivahan വെബ്ബ് സൈറ്റിൽ കയറുക
2. On Line Service -ൽ License related Services സെലക്ട് ചെയ്യുക
3. അടുത്ത സ്ക്രീനിൽ സ്റ്റേറ്റ് " Kerala" തെരഞ്ഞടുക്കുക
4. തുറന്നു വരുന്ന സ്ക്രീനിൽ, ഇടതു വശത്ത് 12-ാമത്തെ മെനു LL Test (STALL)ൽ Online LL Test (STALL) ക്ലിക് ചെയ്യുക.
5. തുടർന്നു വരുന്ന സ്ക്രീനിൽ LL application number, Date of Birth (dd-mm-yyyy), മൊബൈലിൽ ലഭിച്ച പാസ്സ് വേർഡ് (sms ൽ വന്ന അതേ ഫോർമാറ്റിൽ - Capital letter കൾ Capital ആയും small letter കൾ small letter കൾ ആയും) എന്നിവ ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക
6. ഭാഷ തെരഞ്ഞെടുത്ത് സത്യവാങ്മൂലം അംഗീകരിച്ച് ടെസ്റ്റ് ആരംഭിക്കാവുന്നതാണ്.
7. 50 ചോദ്യങ്ങൾക്ക് 30 മിനിട്ട് സമയം കൊണ്ട് പൂർത്തീകരിക്കേണ്ടതാണ്.
8. കുറഞ്ഞത് 30 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ പരീക്ഷ പാസ്സാവുകയുള്ളു.
9. പാസ്സായവർക്ക് ലേണേഴ്സ് ലൈസൻസ് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. Print License details >> Print Learners license എന്ന മെനുവിൽ ക്ലിക്ക് ചെയ്തും LL പ്രിന്റ് എടുക്കാവുന്നതാണ്.
10. ടെസ്റ്റിൽ പരാജിതരാകുന്നവർ retest നുള്ള Rs 50/- ഫീസ് online ആയി അടയ്ക്കുക. (ഇതിനായി parivahan.gov.in >> Online Services >> License related service ൽ Kerala >> 4-ാമത്തെ മെനു Fee/Payments ൽ EPAYMENT >> RETEST FEE തെരഞ്ഞെടുത്ത് അപേക്ഷാ നമ്പറും ജനനത്തീയതിയും ടൈപ്പ് ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്. തുടർന്ന് പുതിയ പരീക്ഷാ തീയതി തെരഞ്ഞെടുക്കേണ്ടതുമാണ്. ഇതിനായി parivahan.gov.in >> Online Services >> License related service ൽ Kerala >> 3-ാമത്തെ മെനു Appointments (slot booking) >> LL slot booking ൽ sarathiservice ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ, ജനനത്തീയതി വെരിഫിക്കേഷൻ കോഡ് എന്നിവ ടൈപ്പ് ചെയ്ത് slot ബുക്ക് ചെയ്യാം.
11. എന്തെങ്കിലും കാരണവശാൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാത്തവർക്കും നെറ്റ് വർക്ക് പ്രശ്നം കാരണമോ മറ്റോ ടെസ്റ്റ് ഇടയ്ക്ക് വച്ച് മുടങ്ങിയവർക്കും വീണ്ടും മറ്റൊരു ദിവസം തെരഞ്ഞെടുത്ത് പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. (പുതിയ തീയതി നിർദ്ദേശം-10 ൽ വിവരിച്ച വിധം എടുക്കാവുന്നതാണ്)
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide