മകന്റെ ബർത്ത് സെര്ടിഫിക്കറ്റിൽ അമ്മയുടെ പേര് കറക്ഷൻ ചെയ്യാന്‍ എന്താണ്‌ ചെയ്യേണ്ടത്‌, എത്ര ദിവസങ്ങൾ എടുക്കും ?






ജനന രജിസ്ട്രേഷൻ രേഖയിലെ അമ്മയുടെ പേര് തിരുത്തുന്നതിനായി 5 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച അപേക്ഷ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ ഭരണ സ്ഥാപനത്തിലെ രജിസ്ട്രാർക്ക് നൽകണം. അപേക്ഷ നൽകുമ്പോൾ രജിസ്ട്രേഷൻ രേഖയിലെ ഏതു രേഖപ്പെടുത്തൽ എങ്ങനെയാണ് തിരുത്തേണ്ടതെന്ന് മലയാളത്തിലും ഇംഗ്ളീഷിലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ജനന രജിസ്ട്രേഷനിലെ തിരുത്തലുകൾക്ക് ഫീസില്ല. എന്നാൽ പുതിയ സർട്ടിഫിക്കറ്റിനായി 5 രൂപ ഫീസ് നൽകണം. ചുവടെ പറയുന്ന രേഖകളും അപേക്ഷയോടൊപ്പം നൽകണം.

1) അമ്മയുടെ സ്കൂൾ രേഖയുടെ പകർപ്പ്,

2) ജനനം നടന്ന ആശുപത്രിയിലെ രേഖകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്ന ആശുപത്രി അധികൃതരുടെ കത്ത്,

3) അമ്മയുടെ പേരിൽ വസ്തുതാപരമായ തിരുത്തുണ്ടെങ്കിൽ (ഉദാഹരണമായി അമ്മയുടെ പേര് ജനന രജിസ്റ്ററിൽ "രമ" എന്ന് രേഖപെടുത്തിയിരിക്കുകയും സ്കൂൾ സർട്ടിഫിക്കറ്റിൽ "രതിയമ്മ" എന്നും) അത് സംബന്ധിച്ച ബന്ധപ്പെട്ട വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്,

4) അമ്മയുടെ പേരിൽ വസ്തുതാപരമായ തിരുത്തുണ്ടെങ്കിൽ അത് സംബന്ധിച്ച് രണ്ട് വിശ്വസനീയരായ വ്യക്തികളിൽ നിന്നുള്ള ഡിക്ലറേഷൻ,

5) നേരത്തെ കൈപറ്റിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ,

6) നേരത്തെ കൈപറ്റിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലെങ്കിൽ അതുസംബന്ധിച്ച (വ്യത്യസ്തങ്ങളായ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയുന്നതിനായി),സത്യവാങ്മൂലം ( നോട്ടറി/ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയത്).

1.4.1970 മുതലുള്ള രജിസ്റ്ററിലെ തിരുത്താണെങ്കിൽ പഞ്ചായത്തുകളിൽ 7 ദിവസവും മുനിസിപ്പാലിറ്റികളിൽ 15 ദിവസവും സമയപരിധി ഉണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide