1968ൽ വീട്ടിൽ പ്രസവിച്ച ആളിന് ജനന സർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?






ജനനം നടന്ന് ഒരു വർഷത്തിനകം രജിസ്‌ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും "നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ്" വാങ്ങി താമസിച്ചുള്ള ജനന രജിസ്ട്രേഷന്റെ (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകുക.

അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് നൽകുകയും ആവാം.

അനുമതി ലഭിച്ച ശേഷം ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ, ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ടി അനുമതിയും ആവശ്യമായ രേഖകളും സമർപ്പിക്കുക.

താങ്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക മറുപടി മാത്രമാണ് ഇത്. ബന്ധപ്പെട്ട നിയമങ്ങൾ,ചട്ടങ്ങൾ, ഉത്തരവുകൾ എന്നിവ പരിശോധിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide