20 years മുന്‍പ് മരിച്ച സ്ത്രീയുടെ death certificate ആവശ്യം വന്നിരിക്കുന്നു. Enth cheyanam ?






മരണം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് cr.lsgkerala.gov.in എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ അല്ലെങ്കിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭയിൽ നിന്നും അപേക്ഷ നൽകി വാങ്ങുകയോ ചെയ്യാം. 

രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരണം നടന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/നഗരസഭയിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം( NAC- Non availability Certificate) വാങ്ങിയ ശേഷം വൈകി രജിസ്റ്റർ ചെയ്യാനുള്ള ബന്ധപ്പെട്ട റവന്യു ഡിവിഷനൽ ഓഫീസറുടെ (RDO)അനുമതിയോടെ രജിസ്റ്റർ ചെയ്ത ശേഷം സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മരണങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തു എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. മരണ സർട്ടിഫിക്കറ്റ്  മുദ്രപത്രത്തിൽ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ നൽകുന്ന  നേരിട്ടുള്ള  അപേക്ഷയുടെ  അടിസ്ഥാനത്തിൽ അത്തരത്തിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. മരണം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരണം രജിസ്റ്റർ ചെയ്താൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അതിനായി ഏതു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽ വച്ചാണോ മരണം സംഭവിച്ചിട്ടുള്ളത് അവിടെ അപേക്ഷ നൽകുക. മരണം നടന്നിട്ട് ഒരു വർഷം കഴിഞ്ഞ സാഹചര്യത്തിൽ R.D.O യുടെ അനുമതിയോടെ തദ്ദേശ ഭരണ സ്ഥാപനത്തിൽ  മരണം രജിസ്റ്റർ ചെയ്യാൻ കഴിയും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question