എനിക്ക് ഒരു പഴയ 2 വീലർ und 2008 model, നമ്മൾ വീട് മാറിയപ്പോൾ അതിന്റെ ഒറിജിനൽ ഡോക്യൂമെന്റസ് നഷ്ടപ്പെട്ടു . എന്റെ wife ന്റെ പേരിൽ ഉള്ള വണ്ടിയാണ്. ഇപ്പോൾ use ചെയ്യുന്നില്ല. അത് ഉപയോഗിക്കാൻ ഇനി എന്ത് ചെയ്യണം. ഡോക്യൂമെന്റസ് എടുക്കാൻ പറ്റുമോ rto ഓഫീസിൽ നിന്നും
Answered on July 13,2020
ഡ്യൂപ്ലിക്കേറ്റ് RC കായി അപേക്ഷിക്കുക.
ഡ്യൂപ്ലിക്കേറ്റ് RC കിട്ടാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം
- ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്യുക.
- ആർസിയുടെ നഷ്ടത്തെക്കുറിച്ച് ഒരു പ്രാദേശിക ദിനപത്രത്തിൽ പരസ്യം ചെയ്യുക.
- Duplicate RC കായി പരിവാഹന് വെബ്‌സൈറ്റിൽ അപ്ലിക്കേഷ ഫയൽ ചെയ്യുക.
- വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മുന്പാകെ പരിശോധനയ്ക്കായി വാഹനം കൊണ്ടുവരിക.
- RTO യിൽ ഹെയറിങ്ങിന് ഉടമസ്ഥൻ ഹാജരാക്കുക
Answered on September 12,2020
Please check this video.
Answered on July 13,2020
ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ ഉടമയുടെ താമസപരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. പോലീസിന്റെ അന്വേഷണത്തില്‍ ആര്‍സി ബുക്ക് കണ്ടെത്താനായില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം പോലീസ് സ്റ്റേഷനില്‍ നിന്നു കൈപ്പറ്റണം. ഇതടക്കം വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ ഫോം 26 ല്‍ അപേക്ഷ സമര്‍പ്പിക്കണം. വാഹനവായ്പ എടുത്തിട്ടുള്ള പക്ഷം ഫോം 26 രണ്ടെണ്ണം വേണം. വാഹനവായ്പ എടുത്ത ധനകാര്യ സ്ഥാപനത്തില്‍നിന്ന് നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ( എന്‍ഒസി) ആവശ്യമാണ്. നിശ്ചിത ഫീസും ( രജിസ്ട്രേഷന്‍ ഫീസിന്റെ പകുതി) അടക്കണം.
ആര്‍സി ബുക്ക് നഷ്ടപ്പെട്ടുവെന്നും കണ്ടുകിട്ടിയാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും കാണിച്ചുള്ള പത്ര പരസ്യം നല്‍കുകയാണ് അടുത്തപടി. ആര്‍ടിഒ നല്‍കുന്ന പരസ്യവാചകം അപേക്ഷകന്റെ ചെലവില്‍ പത്രത്തില്‍ കൊടുക്കണം. പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞ് അപേക്ഷകനെ ആര്‍ടിഒ ഹിയറിങ്ങിനു വിളിക്കും. തദ്ദവസരത്തില്‍ വാഹനം നേരിട്ട് ഹാജരാക്കേണ്ടതാണ്. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട സാഹചര്യം 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും സമര്‍പ്പിക്കണം. വാഹന നികുതി , റോഡ് സുരക്ഷ സെസ് എന്നിവ അടച്ചതിന്റെ രേഖകളും ഹാജരാക്കണം.
വാഹനത്തിന്റെ ടാക്സ് അടച്ചതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെങ്കില്‍ റോഡ് ടാക്സ് വീണ്ടും അടയ്ക്കണം. 2007 മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ടാക്സ് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രശ്നം ഉണ്ടാകാനിടയുണ്ട്.
ഇത്രയും നടപടിക്രമങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ് ആര്‍സി ബുക്കു് അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിരൂപമായാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് , പത്ര പരസ്യം എന്നിവ ആവശ്യമില്ല.
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide