ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്‌ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്‌ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്‌ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്‌ക്കെല്ലാം പെർമിറ്റ്‌ കിട്ടിയിട്ടുണ്ട്. ഈ സ്‌ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.






ആർ.ഡി.ഒ.ക്ക് അപേക്ഷ കൊടുക്കുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഡാറ്റാ ബാങ്കിൽ നിന്നും ഈ ഭൂമി ഒഴിവാക്കുക എന്നതാണ് അദ്യ പടി.

അതിനായി  കരം കൈവശം, survey sketch, പ്രമാണത്തിൻ്റെ പകർപ്പ്, ഡേറ്റാ ബാങ്ക് പകർപ്പ്, എന്നിവ സഹിതം ബന്ധപ്പെട്ട ആർഡിഒ മുൻപാകെ form 5 അപേക്ഷ സമർപ്പിക്കുക.

ആർഡിഒ ഫോം 5 അംഗീകരിച്ചു ഉത്തരവയ ശേഷം അടുത്ത നടപടി സ്വീകരിക്കാം. form6 അപേക്ഷ സമർപ്പിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Vinod Vinod
Answered on July 13,2020

പഞ്ചായത്ത് / നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷിഭവൻ ഓഫീസർ എന്നിവർ ചേർന്ന കമ്മിററിയ്ക്ക് അപേക്ഷ സമർപ്പിച്ചാൽ അവർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടിയെടുക്കുന്നതാണ്. പ്രസ്തുത ഭൂമിയുടെ അവകാശിയുടെ പേരിൽ വെറെ ഭൂമിയിലെങ്കിൽ പഞ്ചായത്ത്തലത്തിൽ 5 സെൻ്റ് ഭൂമി, നഗരസഭ തലത്തിൽ മൂന്ന് സെൻ്റ് ഭൂമി എന്നിരിതിയിൽ പാടം തൂർത്ത സ്ഥലത്ത്‌ വീട് വെക്കാൻ അനുമതി ലഭിക്കും.മുകളിൽ പറഞ്ഞ കമ്മിറ്റി താങ്കളുടെ അപേക്ഷ പരിഗണിക്കുന്നില്ലെങ്കിൽ പ്ലാൻ പരിഗണിക്കാത്ത തദ് ദേശസ്വയ ഭരണ സ്ഥാപനത്തിൽ നിന്ന് ലഭിച്ച മറുപടിയും ആധാരത്തിൻ്റെ കോപ്പി, ഭൂ നികുതി റസീറ്റിൻ്റെ കോപ്പി, കൈവശവകാശ സർട്ടിഫിക്കറ്റിൻ്റെ കോപ്പി, ഭൂമിയുടെ ഒരു ഫോട്ടോയും, താങ്കളുടെ ഒരു അപേക്ഷയും കൂടി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് പരാതി നൽക്കുക.കൃഷി ഭവനിൽ അപേക്ഷ നൽകിയിരുന്നോ.അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ രേഖ മൂലം അവർ മറുപടി തരേണ്ടതാണ്.തന്നിട്ടില്ലെങ്കിൽ ഒരു വിവരവകാശ അപേക്ഷ കൃഷി ഓഫിസർക്ക് നൽകുക. കൊടുക്കുന്ന അപേക്ഷയുടെ കോപ്പി സൂക്ഷിച്ച് വെക്കുക. അപേക്ഷ കൊടുത്ത് മുപ്പത്ത് ദിവസത്തിനുള്ളിൽ എഴുതി തയ്യാറാക്കിയ മറുപടി കിട്ടും. തന്നിട്ടില്ലെങ്കിൽ മുപ്പത്ത് ദിവസത്തിന് ശേഷം വെറെ ഒരു അപേക്ഷ തഹസിൽദാർക്ക് നൽകുക.അതിനോടൊപ്പം കൃഷി ഓഫീസർക്ക് കൊടുത്ത അപേക്ഷയുടെ കോപ്പി കൂടി വെക്കണം. ഇവരിൽ നിന്ന് ലഭിക്കുന്ന മറുപടിയ്ക്ക് ശേഷം കളക്ടർക്ക് പരാതി നൽകിയാൽ മതി


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide