ഞങ്ങൾ പത്ത് പതിനഞ്ചോളം കുടുംബങ്ങളുടെ വീട്ടിലേക്കുള്ള ചെറിയ ഇടവഴി റോഡാക്കാൻ മുനിസിപ്പാലിറ്റിയിൽ അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്? ഇടവഴിയുടെ യഥാർത്ഥ വീതി അറിയാനും ആരെങ്കിലും കയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ച് പിടിക്കാനും എന്താണ് ചെയ്യേണ്ടത്?






Balachandran Kollam Balachandran Kollam verified
Answered on August 14,2023

വഴിയുടെ വീതി കൂട്ടുന്നതിനായി സമീപത്തുള്ള സ്വകാര്യഭൂമികൾ കൂടി ആവശ്യമുണ്ടെങ്കിൽ അത്തരം ഭൂമികളുടെ ഉടമസ്ഥർ ആവശ്യമായ ഭൂമി മുനിസിപ്പാലിറ്റി സെക്രട്ടറി പേരിൽ ആധാരം ചമച്ചു കൈമാറണം. ഇത്തരത്തിൽ തദ്ദേശ സ്ഥാപനത്തിന് ഭൂമി  കൈമാറുന്നതിന് രജിസ്‌ട്രേഷൻ ഫീസ്, മുദ്രവില എന്നിവ സർക്കാർ ഒഴിവാക്കി നൽകിയിട്ടുണ്ട്.  

ഭൂമിയുടെ ശരിയായ അളവുകൾ അറിയുന്നതിന് മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്റർ പരിശോധിക്കാവുന്നതോ വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള FMB യുടെ പകർപ്പ് ഫീസ് അടച്ചുകൊണ്ട് വാങ്ങാവുന്നതോ ആണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


റോഡ് ആക്കി മാറ്റാൻ ഉദ്ദേശിക്കുന്ന ഇടവഴിയുടെ രണ്ടു പുറവും ഉള്ള വസ്തുവിന്റെ ഉടമസ്ഥർ ഇടവഴി വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം റോഡ്  നിർമ്മിക്കുന്നതിനായി വിട്ടുനല്കിയാലേ മുനിസിപ്പാലിറ്റിക്ക് നിങ്ങൾക്ക് വേണ്ടി റോഡ് നിർമ്മിച്ച് നൽകുവാൻ കഴിയുകയുള്ളൂ.

എല്ലാപേരും അതിനായി സമ്മതം അറിയിച്ചുകൊണ്ടുള്ള അപേക്ഷ മുനിസിപ്പാലിറ്റിയിൽ നൽകുക.എന്നാൽ മാത്രമേ ഭൂമി ഏറ്റെടുത്ത് റോഡ് നിർമ്മിക്കുന്നതിനുള്ള തുടർനടപടികൾ മുനിസിപ്പാലിറ്റിക്ക് സ്വീകരിക്കാൻ കഴിയുകയുള്ളൂ.

നിലവിലെ സാഹചര്യത്തിൽ ഭൂമി മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ പേരിൽ പ്രമാണം ചെയ്തത് നൽകേണ്ടിവരും. താലൂക്ക് സർവെയർക്ക് അപേക്ഷ നൽകി ഇടവഴി അളന്നാൽ കയ്യേറ്റം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാൻ കഴിയുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide