ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?






ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന്  ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.

ജനനം അവിടെ റജിസ്റ്റർ ചെയ്യുകയും അതിൽ കുട്ടിയുടെ പേര് ചേർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഗസറ്റ് പ്രകാരം മാറ്റിയ പേരുകൂടി ചേർത്ത് സർട്ടിഫിക്കറ്റ് നല്കാൻ അപേക്ഷ നൽകുക.

പേരുകളൊന്നും നാളിതുവരെ ചേർത്തിട്ടില്ലെങ്കിൽ ഇപ്പോഴത്തെ പേര് ചേർക്കുന്നതിന് അപേക്ഷ നൽകാവുന്നതാണ്. കൂടാതെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച് ,RDO യുടെ അനുവാദം വാങ്ങി ജനനം രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide