എനിക്ക് 28 വയസ്സായി, ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല. പുതിയതായി സർട്ടിഫിക്കറ്റ് എടുക്കാൻ എന്താണ് ചെയേണ്ടത്?






താങ്കളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതും രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഈ സൈറ്റിൽ നിന്നുതന്നെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതുമാണ്. 

അഥവാ രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ ജനനം നടന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്ന് NAC (Non Availability Certificate) വാങ്ങിയ ശേഷം RDO യുടെ അനുമതിയോടെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ജനനം നടന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷനിൽ നിന്നുമാണ് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ജനന സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ Sevana എന്ന ലിങ്കിൽ നിന്നും ജനന സർട്ടിഫിക്കറ്റ് ഓൺ ലൈനായും ലഭിക്കുന്നതാണ്. ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനനം രജിസ്റ്റർ ചെയ്ത ശേഷം സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുക. ജനനം രജിസ്റ്റർ ചെയ്യുന്നതിനായി താങ്കളുടെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസിനെ സമീപിച്ചാൽ അവർ ആവശ്യമായ വിവരം നൽകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get a Birth Certificate in Kerala?

A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..
  Click here to get a detailed guide