ഞാൻ വീട്ടിൽ ആണ് ജനിച്ചത്. എൻറെ ജനനം (1979) രജിസ്റ്റർ ചെയ്തിട്ടില്ല. ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
Answered on June 17,2023
1979ലെ ജനനം ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നതിന് റവന്യു ഡിവിഷണൽ ഓഫീസറുടെ അനുമതിവേണം. അതിനായി ജനനം നടന്ന വീട് സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്ന് ജനനം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങി അതു സഹിതം RDO വിന് അപേക്ഷ നൽകുക. അനുമതി ലഭിച്ച ശേഷം തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങിക്കാം.
Answered on June 29,2023
ജനനം നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് എവിടെയാണോ നടന്നത് അവിടെത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ , RDO യുടെ അനുമതി വാങ്ങി, രജിസ്റ്റർ ചെയ്യാൻ കഴിയും.
ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ജനനം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നും അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഫോം 10 ലുള്ള നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി, അതും ജനന റിപ്പോർട്ടും സഹിതം ജനനം വൈകി രജിസ്ടര്‍ ചെയ്യുന്നതിനുള്ള (Delayed Registration) അനുമതിക്കായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകുക.
അനുമതിക്കുള്ള അപേക്ഷ തദ്ദേശ ഭരണ സ്ഥാപനം വഴി RDO ക്ക് നൽകുകയും ആവാം. അനുമതി ലഭിച്ച ശേഷം അനുമതി ഉത്തരവും ആവശ്യമായ രേഖകളും ലേറ്റ് ഫീസായ 10 രൂപയും സഹിതം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ ഹാജരായി ജനനം രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനുശേഷം അപേക്ഷ നല്കി ജനന സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം. ഓണ്‍ലൈന്‍ ആയും ജനന സർട്ടിഫിക്കറ്റ് ലഭിക്കും.
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2021ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ...
1 0 53 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 03,2021ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ ജനന സർട്ടിഫിക്കറ്റിൽ എന്റെ പേര് ചേർത്തിട്ടില്ല - അതിൽ 'പേര് രജിസ്റ്റർ ചെയ്തിട്ടില്ല / Name Not Registered' എന്നാണ് കാണിക്കുന്നത്. ഇപ്പോൾ ഒരു അത്യാവശ്യ കാര്യത്തിന് എന്റെ പേരുള്ള ജനന സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഞാൻ ഇപ്പോൾ ദുബായിൽ ആണ് ജോലി ചെയ്യുന്നതു. നാട്ടിൽ പോവാതെ ഇവിടെ നിന്നും ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ പറ്റുമോ? എന്റെ അച്ഛനും, അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഒരു ചേച്ചി മാത്രം നാട്ടിൽ ഉണ്ട്. അവർക്കു എന്റെ പകരം മുൻസിപ്പാലിറ്റിയിൽ പോയി കാര്യങ്ങൾ ചെയ്യാൻ പറ്റുമോ?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 184 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021ഞാൻ വീട്ടിലാണ് ജനിച്ചത്. എന്നാൽ വിദ്യാഭ്യാസ കുറവ് കാരണം അമ്മ ജനന വർഷം കൊടുത്തത് തെറ്റി പോയി. എല്ലാ ഡോക്യൂമെന്റും അതേ വർഷത്തിൽ തന്നെ. ഒരു വോളീബോൾ കളികരി ആയ എനിക്ക് പല കളികളും കളിക്കാൻ പറ്റാതെ അയപ്പോഴാണ് അമളി മനസിലായത്.ഇനി ഞാൻ എന്തുചെയ്യും റെഷൻകാർഡിൽ correct ഉണ്ട്?
ജനന രജിസ്റ്ററിൽ രേഖപെടുത്തിയിട്ടുള്ള ജനന തീയതി മറ്റൊന്നായി സാധാരണയായി തിരുത്തി നൽകാറില്ല. അതിനായി കൃത്യമായ രേഖമൂലമുള്ള തെളിവ് ഹാജരാക്കിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ.
1 0 97 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021ഭാര്യയുടെ ജനനം ആശുപത്രിയിൽ ആയിരുന്നു. പക്ഷേ ജനന സർട്ടിഫിക്കറ്റ് ഇതേവരെ കൈപ്പറ്റിയിട്ടില്ല. Community certificate വെച്ചാണ് അന്ന് സ്കൂളിൽ ചേർത്തത്. അതിൽ നൽകിയിരിക്കുന്ന തെറ്റായ തീയതിയാണ് തുടർന്ന് ജനനത്തീയതിയായി റെക്കോർഡ് ചെയ്തു പോയത്.ഈ SSLC Certificate certificate ഉപയോഗിച്ച് ഭാര്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയിരുന്നു. ആ പേരിൽ ആധാറും, വോട്ടർ ID യും കിട്ടിയിട്ടുണ്ട്. വിവാഹ സർട്ടിഫിക്കറ്റും ഇപ്രകാരം കിട്ടി. ഭാര്യയുടെ ഗസറ്റ് ചെയ്ത് തിരുത്തിയ പേരിനൊപ്പം യഥാർത്ഥ ജനനത്തീയതി വീണ്ടെടുക്കാൻ എന്തു ചെയ്യണം.? Birth certificate കിട്ടിയാലും അത് ഭാര്യ തന്നെയാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഭാര്യയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ ചെന്ന് ആവശ്യമായ വിവരങ്ങൾ നൽകി അവിടെ താങ്കളുടെ ഭാര്യയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ...
1 0 176 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 29,2021എനിക്ക് 2018ൽ കുട്ടി ജനിച്ചു. ഹോസ്പിറ്റലിൽ നിന്നും ലഭിച്ച ജനന സർട്ടിഫിക്കറ്റ് പഞ്ചായത്ത് /മുൻസിപ്പാലിറ്റി,രജിസ്റ്റർ ചെയ്യാണമോ?
ജനന മരണ രജിസ്ട്രേഷനുവേണ്ടി ആശുപത്രികളിൽ പ്രവർത്തിക്കുന്ന കിയോസ്കിൽ നിന്നുമായിരിക്കും താങ്കളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ടാവുക. അതിനാൽ ഇനി പ്രത്യേകമായി തദ്ദേശ ഭരണ സ്ഥാപനത്തിൽ ജനനം ...
1 0 78 -
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on December 04,2022എന്റെ adhaar card ലെ പേരും ബർത്ത് സര്ടിഫിക്കറ്റിലെ ലെ പേരും രണ്ടാണ്. എന്റെ ബർത്ത് സര്ടിഫിക്കറ്റിലെ ലെ പേരാണ് sslc കു ഞാൻ കൊടുത്തത്. ഇപ്പോൾ ഞാൻ എന്റെ sslc സർട്ടിഫിക്കറ്റ് digilocker ഇൽ സെർച്ച് ചെയ്യുമ്പോൾ name not matched അല്ലെഗിൽ not isssued എന്നാണ് കാണിക്കുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്?
Kindly share the issue or query in English or Hindi only.
1 0 60 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 01,2021എന്റെ മകൻ മസ്ക്കറ്റിലാണ് ജനിച്ചത്. ഇന്ത്യൻ എംബസിയിൽ നിന്നും ജനനസർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ 12 വയസ്സായി. 10 വർഷമായി നാട്ടിൽ സ്ഥിരതാമസമാണ്. ഇവിടെ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? പേരിൽ തിരുത്തൽ വരുത്താൻ എന്താണ് ചെയ്യേണ്ടത്?
വിദേശത്തു നടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ജനനം, മാതാപിതാക്കൾ കുട്ടിയോടൊപ്പം സ്ഥിരതാമസത്തിനായി ഇന്ത്യയിൽ എത്തിയാൽ, ഇന്ത്യയിലെ താമസ സ്ഥലത്ത് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ...
1 0 89 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 16,2023എന്റ കുട്ടിയുടെ ജനന സട്ടിഫിക്കറ്റ് ഇത് വരെ വാങ്ങിയില്ല. ഹോസ്പിറ്റലിൽ നിന്ന് തന്ന റസീറ്റ് നഷ്ടപെട്ട് പൊയി. കുട്ടിക്ക് ഇപ്പോൽ 4 വയസായി. ഇനി കിട്ടാൻ എന്താണ് ചെയ്യുക ? പ്രൈവറ്റ് ഹോസ്പിറ്റലാണ് കുട്ടി ജനിച്ചത്.
കുട്ടിയുടെ ജനനം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രാമ പഞ്ചായത്ത്/നഗരസഭയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിന് ആശുപത്രിയിൽ നിന്ന് ലഭിച്ച രശീതി ആവശ്യമില്ല. പിന്നെ ജനന രജിസ്റ്ററിൽ ...
1 0 32 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021എന്റെ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ട് പേര് ചേർത്തിട്ടില്ല ഇപ്പോൾ 3 വർഷം ആയി. രണ്ട് വർഷം ലോക്ക് ഡൌൺ കാരണം മുടങ്ങി. ഇനി എന്താണ് ചെയ്യേണ്ടത് ? ഓൺലൈൻ വഴി ചെയ്യാൻ പറ്റുന്നില്ല. മുനിസിപ്പാലിറ്റി ആണ്. ആ മുനിസിപ്പാലിറ്റി ഓൺലൈൻ ആയിട്ടില്ല.
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിനുള്ള മാതാപിതാക്കളുടെ സംയുക്ത അപേക്ഷ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതം മുനിസിപ്പാലിറ്റിയിൽ നൽകുക. പേര് ചേർത്തു നൽകും. അപേക്ഷയിൽ കുട്ടിയുടെ പേര് ...
1 0 85 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 27,202206/05/1959 ൽ ജനിച്ച തീയ്യതിയാണ് എന്റെ സ്കൂള്‍ അഡ്മിഷൻ സർട്ടിഫിക്കറ്റിലുള്ളത്. അത് ഉപയോഗിച്ചു എന്റെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ജനന രജിസ്റ്ററിലെ ജനന തീയതി സ്കൂൾ അഡിമിഷൻ രജിസ്റ്ററിലെ ജനന തീയതി അനുസരിച്ച് മാറ്റുവാൻ കഴിയുകയില്ല. താങ്കളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ RDO യുടെ അനുമതിയോടെ ...
1 0 230 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 03,2022ഞാൻ 1975-ൽ Trissur District - ൽ ചട്ടികുളം പഞ്ചായത്തിൽ അമ്മയുടെ വീട്ടിൽ ആണ് ജനിച്ചത്. എന്റെ SSLC Book - ൽ 1974-ൽ ആണ് കിടക്കുന്നത്. എന്റെ ജനനം Registrar ചെയ്തിട്ടില്ല. എനിക്ക് correct ജനന സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് ചെയ്യണ്ടത്?
SSLC ബുക്കിലെ ജനന തീയതി പ്രകാരമല്ലാതെ മറ്റൊരു തീയതി വച്ച് ജനനം രജിസ്റ്റർ ചെയ്തു കിട്ടാനുള്ള സാധ്യത കുറവാണ്. ജനന തീയതി സംബന്ധിച്ച വ്യക്തമായ രേഖ ...
1 0 113 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 09,2022എനിക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ എവിടെ ആണ് രജിസ്റ്റർ ചെയേണ്ടത് ? എന്റെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ല.
ജനനം ഏതു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പരിധിയിലാണോ നടന്നത് ആ സ്ഥാപനത്തിലാണ് ജനനം രജിസ്റ്റർ ചെയ്യേണ്ടത്.
1 0 223 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 15,2022ജനന സർട്ടിഫിക്കറ്റ് ഇനീഷ്യൽ ചേർക്കാൻ എന്താണ് ചെയ്യേണ്ടത്?
പേരിൽ ഇനിഷ്യൽ കൂടി ചേർത്തു തരാൻ ജനന രജിസ്ട്രാർക്ക് അപേക്ഷ നൽകുക. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിൽ ഇനിഷ്യൽ ഉണ്ടെങ്കിൽ മാത്രമേ ഇനിഷ്യൽ ചേർക്കാൻ ...
2 6 534 -
Try to help us answer..
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
-
How to change name in plus two certificate in Kerala?
Write Answer
-
How to change the adress in Kerala Birth certificate?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90028 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3190 66361 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6687 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 7042 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 416 8299 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 315 6405 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6744 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ ചേർക്കുന്നതിന്നുള്ള അപേക്ഷ തയാറാക്കുന്നത് എങ്ങനെ ആണ് ?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിതിന് മാതാപിതാക്കൾ സംയുക്തമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അവരുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ നൽകണം. പേര് എങ്ങനെയാണ് മലയാളത്തിലും ...
1 0 779 -
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3309 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 488 21707